സാധനങ്ങൾ ഓർഡർ പ്രകാരം വീട്ടിലെത്തിക്കാൻ ഒരുങ്ങി വടക്കാഞ്ചേരി സപ്ലൈകോ.
സപ്ലൈകോ ഇനി വീട്ടിലേക്ക്.
വടക്കാഞ്ചേരി:
സപ്ലൈകോ ഡിപ്പോയുടെ കീഴിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ ഹോം ഡെലിവറിയായി വീട്ടിലെത്തിക്കാൻ ഒരുങ്ങി വടക്കാഞ്ചേരി സപ്ലൈകോ. പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ പൊതുജനങ്ങൾക്കാണ് സേവനം ലഭ്യമാക്കുക. കുടുംബശ്രീയുമായി സഹകരിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
പരമാവധി 20 കിലോഗ്രാം തൂക്കമുള്ള സാധനങ്ങളാണ് വീടുകളില്‍ എത്തിച്ച് നല്‍കുക. 2 കിലോ മീറ്റര്‍ ചുറ്റളവ് വരെ 40/ രൂപയും, 2 കിലോമീറ്ററിന് മുകളില്‍ 5 കിലോമീറ്റര്‍ വരെ 60/ രൂപയും, 5 കിലോമീറ്ററിന് മുകളില്‍ 10 കിലോമീറ്റര്‍ വരെ 100/ രൂപയും ബില്‍ തുക കൂടാതെ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വാങ്ങുന്നതായിരിക്കും.
ആവശ്യക്കാര്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ വാട്‌സാപ്പ് മുഖേനയും ഫോണ്‍ സന്ദേശങ്ങളിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ഉദയന്‍.കെ.പി, ഒ.ഐ.സി. വടക്കാഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റ് - 9446478762
കോര്‍ഡിനേറ്റര്‍, സപ്ലൈകോ താലൂക്ക് ഡിപ്പോ - 9061668082