ഗവർണർക്ക് പിന്തുണ; ജനകീയ കൂട്ടായ്മകളുമായി രംഗത്തിറങ്ങുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർക്കെതിരായ സിപിഎം സമര പ്രഖ്യാപനത്തിന് പിന്നാലെ ഗവർണറെ ഭീഷണിപ്പെടുത്താനുള്ള സിപിഎം നീക്കത്തിനെതിരെ ബഹുജന കൂട്ടായ്മയുമായി ബിജെപി രംഗത്തെത്തുമെന്ന് ബിജെപി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നവംബർ 18, 19 തീയതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ വിപുലമായ ബഹുജന സംഗമം നടക്കും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സിപിഎമ്മിന് വിശ്വാസമില്ല. സിപിഎമ്മിന്‍റെ അജണ്ട നടപ്പാക്കുന്ന പിണറായി സർക്കാരും നിയമവാഴ്ചയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. ഗവർണർക്കെതിരെ ലഘുലേഖയുമായി വീട്ടിൽ പോയാൽ ശബരിമല സമരകാലത്തെ അനുഭവം ആവർത്തിക്കും. സർക്കാർ ആനുകൂല്യങ്ങൾ പാർട്ടി ഓഫീസ് വഴി വിതരണം ചെയ്യാനുള്ള സിപിഎമ്മിന്‍റെ ശ്രമം ഇനി വിജയിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.