കെ റെയില്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി
By NewsDesk
സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഒരു പദ്ധതിയും തടയാന്‍ പോകുന്നില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.