'അതെനിക്ക് ഏറെ പ്രിയപ്പെട്ട നെക്ലേസാണ്, ഞാൻ എന്റെ വിവാഹത്തിന് അണിഞ്ഞതാണ്, ഇനി അല്ലിയും അണിയുമെന്ന് വിശ്വസിക്കുന്നു'; നെക്ലേസിനെക്കുറിച്ച് സുപ്രിയ

നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത വിശേഷങ്ങൾ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പച്ച സാരിയുടുത്ത് അതിസുന്ദരിയായ സുപ്രിയയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്. ഇപ്പോൾ ആരാധകരുടെ കണ്ണിൽ പതിഞ്ഞ സുപ്രിയയുടെ നെക്ലേസിനെ കുറിച്ച് വന്ന കമന്റിന് മറുപടിയുമായാണ് സുപ്രിയ എത്തിയിരിക്കുന്നത്. വിവാഹത്തിന് ധരിച്ചിരുന്ന, തനിക്ക് ഏറെ പ്രിയപ്പെട്ട നെക്ലേസിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

supriya

സുപ്രിയയുടെ കസിന്റെ വിവാഹ നിശ്ചയത്തിലാണ് സുപ്രിയ തന്റെ സ്പെഷ്യൽ ജ്വല്ലറിയും അണിഞ്ഞ് എത്തിയത്. വിവാഹാഭരണങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നതും അണിയുന്നതും ​ഗംഭീരമാണ് എന്നായിരുന്നു ഒരു ആരാധിക കമന്റായി കുറിച്ചത്. നിങ്ങളുടെ വിവാഹാഭരണത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നെക്ലേസ് ആണ് ഇതെന്നും അവർ പറഞ്ഞിരുന്നു. അതോടെയാണ് സുപ്രിയ മറുപടിയുമായി എത്തിയത്. ‘‘അത് എന്റെ അമ്മ അവരുടെ വിവാഹദിനത്തിൽ അണിഞ്ഞതാണ്. ഞാനും അത് എന്റെ വിവാഹത്തിന് അണിഞ്ഞു. മാത്രമല്ല ആലി അവളുടെ വിവാഹത്തിന് അണിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊരു കുടുംബ സ്വത്തും എനിക്കേറെ പ്രിയപ്പെട്ട ആഭരണവുമാണ്. നിങ്ങൾ ശ്രദ്ധിച്ചതിൽ സന്തോഷം!’’- സുപ്രിയ കുറിച്ചു.

Related Posts