കേരള ബിജെപിയില്‍ ജനപ്രിയന്‍ സുരേഷ് ഗോപി, മറ്റുള്ളവർ പോരെന്ന് സർവ്വെ
തിരുവനന്തപുരം: അടുത്തിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ജനപ്രീതി കുറഞ്ഞതായി സർവേ. ബി.ജെ.പി തന്നെ നടത്തിയ ആഭ്യന്തര സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ മുഖ്യമന്ത്രിമാർക്കും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുതിർന്ന പാർട്ടി നേതാക്കൾക്കും വേണ്ടത്ര ജനപ്രീതി നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സർവേ പറയുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് സർവേ അടിവരയിടുന്നു. ഒരു സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് നടത്തിയ റിപ്പോർട്ട് പ്രകാരം നടനും മുൻ എംപിയുമായ സുരേഷ് ഗോപി കേരളത്തിലെ പാർട്ടിയുടെ ഏറ്റവും ജനപ്രിയനായ നേതാവാണ്. മിക്ക സംസ്ഥാനങ്ങളിലും പാർട്ടി പ്രസിഡന്‍റുമാരുടെ ജനപ്രീതിയിൽ ഗണ്യമായ ഇടിവുണ്ടായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് തന്ത്രത്തിന് ബിജെപി തയ്യാറെടുക്കുന്നത്.