സുരേഷ് ഗോപിക്ക് കൊവിഡ്

നടൻ സുരേഷ് ഗോപിക്ക് കൊവിഡ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുൻകരുതലുകൾ എടുത്തിട്ടും താൻ രോഗബാധിതനായി. താനിപ്പോൾ ക്വാറൻ്റൈനിൽ ആണ്. ചെറിയൊരു പനി ഒഴിച്ചു നിർത്തിയാൽ മറ്റ് ആരോഗ്യ പ്രശ്ങ്ങളൊന്നും നിലവിൽ അനുഭവപ്പെടുന്നില്ല.

ഈ ഘട്ടത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള മുഴുവൻ കൊവിഡ് പ്രോട്ടോക്കോളുകളും പാലിക്കാൻ താരം മുഴുവൻ പേരോടും ആഹ്വാനം ചെയ്തു. സ്വയം സുരക്ഷിതരാവാനും അതുവഴി മറ്റുള്ളവരെ സുരക്ഷിതരാക്കാനും എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് നടൻ ഓർമിപ്പിച്ചു.

Related Posts