യാത്രാ സൗകര്യമില്ലാത്ത ഊരുകളിലേക്ക് സഹായം; രോഗികൾക്കായി സ്ട്രച്ചർ നൽകി സുരേഷ് ഗോപി
അതിരപ്പിള്ളി: യാത്രാസൗകര്യമില്ലാത്ത പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലുള്ള രോഗികൾക്ക് സഹായഹസ്തം നീട്ടി സുരേഷ് ഗോപി. പല്ലക്ക് മാതൃകയിലുള്ള സ്ട്രച്ചറുകളാണ് അദ്ദേഹം നൽകിയത്. വെറ്റിലപ്പാറ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെട്ടിവിട്ടകാട്, കപ്പായം എന്നീ ഊരുകളിലെ മൂപ്പൻമാർക്ക് സ്ട്രച്ചറുകൾ കൈമാറി. പഞ്ചായത്തിൽ മുടങ്ങി കിടക്കുന്ന ശുചിമുറി നിർമ്മാണത്തെക്കുറിച്ച് മലക്കപ്പാറ പ്രദേശവാസികൾ ഭരണസമിതിയോട് അന്വേഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, കെ.ആർ ഹരി, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ബാബു, കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, സംസ്ഥാന കമ്മിറ്റി അംഗം സി.പി സെബാസ്റ്റ്യൻ, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് പി.ഡി ജിൻസിൻ, വൈസ് പ്രസിഡന്റ് എൻ.കെ മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.