ഭാരതപുത്രാ, പ്രകാശം ചൊരിഞ്ഞു കൊണ്ടേയിരിക്കുക...പിറന്നാൾ ദിനത്തിൽ മോദിക്ക് ആശംസകൾ നേർന്ന് സുരേഷ് ഗോപി എം പി

"കീപ്പ് ഗ്ലോയിങ്ങ് ഇന്ത്യാസ് സൺ! കീപ്പ് ഗ്ലോയിങ് ജനറസ് ലി ഫ്രം ഭാരത് റ്റു ദി വേൾഡ്. ഇന്ത്യാസ് പ്രൈഡ്! കീപ്പ് ഓൺ മേക്കിങ് പ്രൗഡ് ദി വേൾഡ് ഓവർ.
ഹീരാബെൻ മോദി-ദാമോദർ ദാസ് മുൽചന്ദ് മോദി, നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു."
71-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് അഭിനേതാവും രാജ്യസഭാ മെമ്പറുമായ സുരേഷ് ഗോപി. ഭാരതത്തിൻ്റെ അഭിമാനമാണ് നരേന്ദ്ര മോദി എന്ന് സന്ദേശത്തിൽ പറയുന്നു.
നരേന്ദ്ര മോദി എന്ന ഭാരത സൂര്യൻ ഭാരതത്തിൽ നിന്ന് ലോകത്തിലേക്ക് ഉദാരമായി പ്രകാശം പൊഴിച്ചു കൊണ്ടിരിക്കട്ടെ എന്നാണ് ആശംസാ സന്ദേശത്തിൽ നടൻ കുറിച്ചത്. മോദിയുടെ മാതാപിതാക്കളായ ദാമോദർ ദാസ് മുൽഛന്ദ് മോദിയെയും ഹീരാബെൻ മോദിയെയും ആദരിച്ചുകൊണ്ട്, അവരുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് മോദിക്കുള്ള ആശംസകൾ താരം നേരുന്നത്.