ടി20 ലോകകപ്പിന് മുമ്പ് ഐസിസി റാങ്കിംഗിൽ ഒന്നാം റാങ്ക് ഉറപ്പാക്കി സൂര്യകുമാർ
ഇന്‍ഡോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി അർധസെഞ്ച്വറികൾ നേടിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന സൂര്യ, അവസാന മത്സരത്തില്‍ 69 റണ്‍സടിച്ച് ബാറ്റിംഗ് റാങ്കിംഗില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതോടൊപ്പം 800 റേറ്റിംഗ് പോയിന്‍റുകളും സൂര്യ നേടി.