ട്വന്റി20 റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് ഒന്നാമത്; കോഹ്ലിക്ക് ശേഷം ആദ്യം
ദുബായ്: ട്വന്റി20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പിൻതള്ളിയാണ് സൂര്യകുമാര്‍ യാദവ് ഒന്നാമത് എത്തിയത്. ട്വന്റി20 ബാറ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. വിരാട് കോഹ്ലിയാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. 2021 മാര്‍ച്ചിലാണ് സൂര്യകുമാര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിനിടയില്‍ 33 കളിയില്‍ നിന്ന് ഒരു സെഞ്ചുറിയും 11 അര്‍ധ ശതകവും സൂര്യകുമാര്‍ യാദവ് കണ്ടെത്തി. 863 പോയിന്റോടെയാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മുഹമ്മദ് റിസ്വാന് 842 പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേയാണ് മൂന്നാമത്. 792 പോയിന്റാണ് കോണ്‍വേയ്ക്കുള്ളത്.