സുഷാമൃതം പദ്ധതി; അനീമിയ രോഗം കണ്ടെത്തുന്നതിനായി ക്യാമ്പ് സംഘടിപ്പിച്ചു
വലപ്പാട്: മണപ്പുറം ഫൗണ്ടേഷനും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും വലപ്പാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി കൗമാര പ്രായക്കാരായ പെൺകുട്ടികളിൽ അനീമിയ രോഗം കണ്ടെത്തുന്നതിന് സുഷാമൃതം പദ്ധതി നടപ്പിലാക്കി. വലപ്പാട് ഹൈസ്കൂളിലെ ഹാളിൽ വച്ച് നടത്തിയ അനീമിയ ക്യാമ്പ് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് പാർവതി എം സ്വാഗതം പറഞ്ഞു. മലപ്പുറം സ്കൂൾ ഡയറക്ടർ ഡോ. ഷാജി മാത്യു പദ്ധതി വിശദീകരണം നടത്തി. വലപ്പാട് പഞ്ചായത്തിലെ അനീമിയ ബാധിച്ച കൗമാരപ്രായക്കാരായ 100 പെൺകുട്ടികൾക്ക് 1000 രൂപ വില വരുന്ന പോഷകാഹാരകിറ്റ് 3 മാസക്കാലത്തേക്കാണ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സുധീർ പട്ടാലി, തപതി കെകെ, അനിത കാർത്തികേയൻ, വാർഡ് മെമ്പർമാരായ വിജയൻ വി വി, ബി കെ മണിലാൽ, സിജി സുരേഷ്, ജ്യോതി രവീന്ദ്രൻ, ഷൈൻ നെടിയിരിപ്പിൽ, മണി ഉണ്ണികൃഷ്ണൻ, അശ്വതി മേനോൻ, രശ്മി ഷിജോ എന്നിവർ പങ്കെടുത്തു. വലപ്പാട് ഹൈസ്കൂൾ ഹെഡ് ടീച്ചർ ജിഷ നന്ദി പറഞ്ഞു.