ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നദിയിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. പാലത്തിലുണ്ടായിരുന്ന നിരവധി പേർ പുഴയിൽ വീണതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാലത്തിലും പരിസരത്തുമായി 400 ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. അഞ്ച് ദിവസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ പാലമാണ് തകർന്നത്.