സ്വാമി വിവേകാനന്ദന്‍റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനം: ആഘോഷങ്ങൾക്ക് സമാപനം

സ്വാമി വിവേകാനന്ദൻ കൊടുങ്ങല്ലൂർ സന്ദർശിച്ചതിൻ്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച ത്രിദിന പരിപാടികൾക്ക് സമാപനം. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, മുസിരിസ് പൈതൃക പദ്ധതി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടപ്പുറം ആംഫി തിയ്യേറ്ററില്‍ നടന്ന സാംസ്കാരിക സമാപന സമ്മേളനം അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നവോത്ഥാന ഗാനസദസ്സോടെ തുടങ്ങിയ സമ്മേളനത്തിൽ തിരൂര്‍ മലയാള സര്‍വ്വകലാശാല എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ അനില്‍ ചേലേമ്പ്ര 'സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷവും വിവേകാനന്ദ ചിന്തകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം യു ഷിനിജ മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ നഗരസഭയുടെ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ എൽസി പോള്‍, മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ആഫീസര്‍ എന്‍ ഡി സുരേഷ്, പൊതുവിദ്യാഭാസ സംരക്ഷണയജ്‌ഞം ജില്ലാ കോഡിനേറ്റർ പി എ മുഹമ്മദ് സിദ്ദിഖ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. എൻ ജെ ബിനോയ്, ജില്ലാ പ്രോഗ്രാം ഓഫീസർ കെ ശശിധരൻ, വിവിധ ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു. സമ്മേളനാന്തരം ഗോതുരുത്ത് യുവജന കലാസമിതിയുടെ ചവിട്ടുനാടകവും അരങ്ങേറി.