ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത്
ദുബായ്: ഐ സി സി യുടെ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. സൂര്യകുമാറിന് 805ഉം ബാബർ അസമിന് 818ഉം റേറ്റിംഗുണ്ട്. മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 44-ാം സ്ഥാനത്തെത്തി. കുൽദീപ് യാദവും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 87-ാം റാങ്കുകാരനായ കുൽദീപ് നിലവിൽ ഏറ്റവും പുതിയ റാങ്കിംഗിൽ 58-ാം സ്ഥാനത്താണ്.