തൃപ്രയാർ ഈദ്ഗാഹ്; തൃപ്രയാർ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. എസ്. ജി. എ. സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു
തൃപ്രയാർ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. എസ്. ജി. എ. സ്റ്റേഡിയത്തിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു. തൃപ്രയാർ ഇസ്‍ലാമിക് സെന്റർ ജുമാ മസ്ജിദ് ഖത്തീബ്: എ എസ് അബ്ദുറഹ്മാൻ സാഹിബ് പെരുന്നാൾ നമസ്ക്കാരത്തിന് നേതൃത്വം നൽകി.
സൗഹൃദവും സ്നേഹവും കൂടുതൽ പ്രസരിപ്പിക്കിന്ന ഒന്നാകണം വിശ്വാസികളുടെ പെരുന്നാൾ ആഘോഷങ്ങൾ.യാതൊരുവിധ വിഭാഗീയ നിലപാടുകളും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും,നന്മയിൽ നിലകൊള്ളുന്ന ഒരു സമൂഹമായി മാറാൻ സാധ്യമായ എല്ലാ പ്രയത്നങ്ങളും ഉണ്ടാകണമെന്നും ഈദിന്റെ സന്ദേശമായി അദ്ദേഹം പറഞ്ഞു.
ബഷീർസെൻ, റഹീം നാട്ടിക, അബ്ദുൾ വാഹിദ്, ഷിയാദ് മജീദ്, റഷീദ് വലപ്പാട്, സജീവ് അൻസാരി എന്നിവർ നേതൃത്വം നൽകി.