ടി20 ലോകകപ്പ്; ഓസ്ട്രേലിയക്ക് തിരിച്ചടിയായി ആരോൺ ഫിഞ്ചിന്റെ പരുക്ക്
ടി20 ലോകകപ്പിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാണ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ പരിക്ക്. ഇന്നലെ അയർലൻഡിനെതിരായ മത്സരത്തിനിടെയാണ് ഫിഞ്ചിന് പരിക്കേറ്റത്. ഇതോടെ ഓസ്ട്രേലിയൻ ടീമും ആരാധകരും ആശങ്കയിലാണ്. ഇന്നലെ അയർലൻഡിനെതിരായ ഓസ്ട്രേലിയയുടെ വിജയത്തിൽ തിളങ്ങിയത് ഫിഞ്ചായിരുന്നു. 44 പന്തിൽ 63 റൺസെടുത്ത ഫിഞ്ചാണ് മാൻ ഓഫ് ദി മാച്ച്. എന്നാൽ ഈ ഇന്നിംഗ്സിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുടർന്ന് ഫിഞ്ച് നേരത്തെ തന്നെ ഫീൽഡ് വിട്ടു. ഫിഞ്ചിന്‍റെ പരിക്കിന്‍റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. ഇന്ന് സ്കാനിംഗ് ഫലം ലഭിച്ച ശേഷം മാത്രമേ ഫിഞ്ചിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് റിപ്പോർട്ടുകൾ.