ടി 20 ലോകകപ്പ്; സെമിയിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ
അഡ്ലെയ്ഡ്: ടി20 ക്രിക്കറ്റ് ലോകകപ്പിൽ വ്യാഴാഴ്ച ഇന്ത്യയുടെ അഗ്നിപരീക്ഷ. ഫൈനലിലേക്കെത്താൻ ഒരു പടി കൂടി മാത്രം. അഡ്ലെയ്ഡിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. രോഹിത് ശർമയും സംഘവും ചുവടു പിഴക്കാതിരിക്കാൻ ശ്രദ്ധിച്ചേ മതിയാകൂ. ലോകത്തിലെ ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീം ആയ ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്.