ടി-20 ലോകകപ്പ്; നെതർലൻഡിനെതിരെ ഇന്ത്യക്ക് 58 റൺസ് ജയം
സിഡ്‌നി: ടി-20 ലോകകപ്പിൽ രണ്ടാം മത്സരത്തിൽ നെതർലൻഡിനെതിരെ ഇന്ത്യക്ക് 58 റൺസ് ജയം. ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് 2ൽ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടപെടുത്തി 179 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ് 123 റൺസ് മാത്രമേ നേടിയുള്ളു.