ടീം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അക്സർ പട്ടേലിന് പകരം ശാർദുൽ താക്കൂർ.

ഐ സി സി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം .

ടീം മാനേജ്മെന്റുമായുള്ള ചർച്ചയ്ക്ക് ശേഷം അഖിലേന്ത്യാ സീനിയർ സെലക്ഷൻ കമ്മിറ്റി, ഷാർദുൽ താക്കൂറിനെ പ്രധാന ടീമിൽ ഉൾപ്പെടുത്തി. 15 അംഗ ടീമിൽ ഉൾപ്പെട്ടിരുന്ന ഓൾ റൗണ്ടർ അക്സർ പട്ടേൽ സ്റ്റാൻഡ് ബൈ കളിക്കാരുടെ പട്ടികയിൽ ഉണ്ടാകും.

ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ , ശാർദുൽ താക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി

സ്റ്റാൻഡ് ബൈ കളിക്കാർ: ശ്രേയസ് അയ്യർ, ദീപക് ചാഹർ, അക്സർ പട്ടേൽ

ടീം ബബിളിൽ ചേരുകയും ടീം ഇന്ത്യയെ അവരുടെ തയ്യാറെടുപ്പുകളിൽ സഹായിക്കുകയും ചെയ്യുന്ന താരങ്ങൾ

അവേഷ് ഖാൻ, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ, ലുക്മാൻ മേരിവാല, വെങ്കിടേഷ് അയ്യർ, കർണ ശർമ്മ, ഷഹബാസ് അഹമ്മദ്, കെ. ഗൗതം.

ബിസിസിഐ സെക്രട്ടറി ജൈഷാ ആണ് പട്ടിക പുറത്തിറക്കിയത്

Related Posts