തളിക്കുളത്ത് മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനാവശ്യത്തിനുള്ള മേശ, കസേര വിതരണം ചെയ്തു.

തളിക്കുളം: മത്സ്യ തൊഴിലാളികളുടെ മക്കളുടെ പഠന നിലവാരം മെച്ചപ്പെടുത്തിന്നതിന് വേണ്ടി തളിക്കുളം ഗ്രാമപഞ്ചായത്ത് 2019-20 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മേശ, കസേര എന്നിവ വിതരണം ചെയ്തു. ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് ഇവ നൽകിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽനാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ, ഷാജി ആലുങ്ങൽ, സിങ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, കെ കെ സൈനുദ്ദീൻ, ജിജാ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി ഒ എം ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.