കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.