കുവൈറ്റിലെ നീറ്റ് പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി ഇന്ത്യൻ എംബസി. പരീക്ഷാ കേന്ദ്രമായി കുവൈറ്റ് അനുവദിക്കപ്പെട്ടവരും കുവൈറ്റിൽ തന്നെ എഴുത്ത് പരീക്ഷ നടത്താൻ ആഗ്രഹിക്കുന്നവരും ആയ എല്ലാ വിദ്യാർത്ഥികളും ഓഗസ്റ്റ് 30 നു ലഭിച്ച ഇമെയിൽ അറിയിപ്പ് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല.