കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടോക്കിയോ ഒളിമ്പിക്‌സ് ദീപ ശിഖാ പ്രയാണം ആരംഭിച്ചു. ജപ്പാന്റെ വിവിധ ഭാഗങ്ങളിലൂടെ 121 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ജൂലൈ 23ന് അവസാനിക്കും. ഫുക്കുഷിമയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലായിരിക്കും യാത്ര അവസാനിക്കുന്നത്. 2011ലുണ്ടായ ഭൂമി കുലുക്കവും സുനാമിക്കും പിന്നാലെ ഫുക്കുഷിമയിലെ ആണവ റിയാക്ടര്‍ തകരാറിലായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 18,000 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. ഇവരോടുള്ള ആദരവ് രേഖപ്പെടുത്തുന്നതിന്റെ ഭാഗയമായിട്ടാണ് ദീപശിഖ പ്രയാണം ഫുക്കുഷിമയില്‍ നിന്ന് ആരംഭിച്ചത്.