ഹ്രസ്വ സന്ദർശനത്തിന് കുവൈറ്റിൽ എത്തിയ കാസറഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താനു ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ഒ ഐ സി സി ഓഫീസിൽ സ്വീകരണം നൽകി.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ജയേഷ് ഓണശേരിയിൽ പൊന്നാടയാണിയിച്ചു എം. പി യെ സ്വീകരിച്ചു, നാഷണൽ കമ്മിറ്റി ഭാരവാഹികളായ സാമൂവൽ ചാക്കോ, ബി എസ് പിള്ള, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു ,കാസറഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.