എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ടാഗോർ കലാവേദി അനുമോദിച്ചു

തൃപ്രയാർ : എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ അടക്കം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നാട്ടിക ടാഗോർ കലാവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ടാഗോർ കലാവേദിയിലെ കുടുംബങ്ങളിലെയും ടാഗോർ നഗർ പരിസര വാസികളായ കുടുംബങ്ങളിലെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.നാട്ടിക ശ്രീ നാരായണ കോളേജ് പ്രിൻസിപ്പൽ ഡോ.പി എസ് ജയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. ടാഗോർ കലാവേദി പ്രസിഡണ്ട് ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു.

tagor kalavedhi.jpeg

സെക്രട്ടറി പി എം സിദ്ദിഖ്, ട്രഷറർ രമേഷ് അയിനിക്കാട്ട്, ഇർഷാദുസ്വബിയാൻ മദ്രസ സെക്രട്ടറി അബ്‌ദുള്ളകുട്ടി എന്നിവർ സംസാരിച്ചു. സുധീർ പുതിയങ്ങാടി, മിജു തളിക്കുളം, മുജീബ് പി എ, ഇസ്മായിൽ സി എം, കണ്ണൻ സി ആർ, ഷൈൽ തൃപ്രയാറ്റ്, ലെനീഷ് എ കെ, പ്രഭാകരൻ കാട്ടുങ്ങൽ, എന്നിവർ പങ്കെടുത്തു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ ലഭിച്ച ശ്രേയ രാജഗോപാൽ, നവ്യ പി ബി,ഉന്നത വിജയം നേടിയ വിഷ്ണു പി എം, കൃഷ്ണ പ്രിയ കെ പി, ജിഷ്ണു ജിഷാന്ത്‌, മുഹമ്മദ്‌ ജാസിർ ഹുസൈൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

Related Posts