ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാന്‍ പ്രസിഡണ്ട്

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് സംഘർഷഭരിതമായ മേഖലയിൽ സമാധാനം വേണമെന്ന് തായ്‌വാന്‍ പ്രസിഡന്‍റ് സായ് ഇംഗ് വെൻ ആഹ്വാനം ചെയ്തു. "ചൈനയുമായി ഒരു ഏറ്റുമുട്ടൽ സൃഷ്ടിക്കാൻ തായ്‌വാന്‍ ആഗ്രഹിക്കുന്നില്ല. അതിനാൽ, അതുകൊണ്ട് സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നില്ല". "എന്നാല്‍ ഞങ്ങളുടെ പരമാവധി എന്ത് വന്നാലും സംരക്ഷിക്കും. അത് ആരോടായാലും പിന്നോട്ടില്ലാത്ത കാര്യമാണെന്ന് സായ് ഇങ് വെന്‍ പറഞ്ഞു". ചൈന തായ്‌വാന്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്തരമൊരു മുന്നറിയിപ്പ് തായ്‌വാന്‍ നല്‍കിയത്.

Related Posts