പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുത്ത് ശ്വാനപട

സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡിനെ തുടര്‍ന്ന്, കേരള പൊലീസ് അക്കാദമി പരേഡ് മൈതാനിയില്‍ നടന്ന ശ്വാനന്മാരുടെ പരേഡ് കാണികളെ കയ്യിലെടുക്കുന്നതായി. കേരള പൊലീസ് അക്കാദമി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌ക്കൂളില്‍ 9 മാസക്കാലത്തെ തീവ്ര പരിശീലനത്തിന് ശേഷം, പുറത്തു വരുന്ന 22 ശ്വാന സേനാംഗങ്ങളുടെ പരേഡും വിസ്മയ പ്രകടനങ്ങളും കാണികള്‍ക്ക് മറ്റൊരു വിരുന്നാവുകയായിരുന്നു. 22 ശ്വാനന്മാരും അവയുടെ 44 ഹാന്‍ഡലര്‍മാരുമാണ് പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത്. മനോഹരമായ ഡോഗ് മാര്‍ച്ച് പാസ്റ്റും, സല്യൂട്ടും, വിസ്മയകരമായ പ്രകടനങ്ങളും കാണികളെ ആകര്‍ഷിച്ചു.

കേരള പൊലീസ് അക്കാദമി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌ക്കൂളിലായിരുന്നു 9 മാസക്കാലം ശ്വാന സേനയുടെ പരിശീലനം നടന്നത്. 16 ബെല്‍ജിയം മാലിനോയ്‌സ്, 3 ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഗോള്‍ഡന്‍ റിട്രീവര്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഓരോ നായകളുമടങ്ങിയ ടീമാണ് പരിശീലനം പൂര്‍ത്തിയാക്കി കേരള പൊലീസ് സേനയുടെ ഭാഗമായത്. ഇവയില്‍ 11 എണ്ണം ആണും 11 എണ്ണം പെണ്‍ ശ്വാനന്മാരുമാണ്.

police dog.jpg

Related Posts