തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു.
തമിഴ് നടൻ മാരൻ അന്തരിച്ചു.
ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. ബോസ് എങ്കിര ഭാസ്കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെ ജി എഫ് ചാപ്റ്റർ 1 തുടങ്ങിയവയാണ് മാരന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമേ വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് രണ്ടുദിവസമായി ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച പുലർച്ചയോടെയായിരുന്നു അന്ത്യം. തമിഴ് ചിത്രങ്ങളിൽ സപ്പോർട്ടിംഗ് റോളുകളിലൂടെയാണ് മാരൻ ശ്രദ്ധ നേടുന്നത്. ചെങ്ങൽപേട്ട് നാത്തം സ്വദേശിയാണ്.