തമിഴ് കലാസംവിധായകൻ ടി സന്താനം അന്തരിച്ചു

തമിഴ് കലാസംവിധായകൻ ടി സന്താനം അന്തരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോർട്ട്. സെൽവരാഘവൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന കലാസംവിധായകനാണ് സന്താനം. തന്‍റെ ആദ്യ ചിത്രമായ 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രത്തിന്‍റെ നിർമ്മാണ രൂപകൽപ്പനയിലൂടെ പുരാതന ചരിത്ര കാലഘട്ടവും സമകാലിക കാലഘട്ടവും ആധികാരികമായി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് സന്താനം വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. എ ആർ മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം, രജനീകാന്ത് ചിത്രം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സന്താനം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'മഹാൻ' എന്ന ചിത്രത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. '1947 ഓഗസ്റ്റ് 16' എന്ന എ ആർ മുരുകദോസ് നിർമ്മിച്ച പീരിയോഡിക് ചിത്രമാണ് സന്താനത്തിന്‍റെ വരാനിരിക്കുന്ന ചിത്രം. ഗൗതം കാർത്തിക്, പുഗഴ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Posts