തമിഴ് സിനിമാ സംവിധായകൻ എം ത്യാഗരാജനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ എം ത്യാഗരാജനെ ചെന്നൈയിലെ എവിഎം സ്റ്റുഡിയോയ്ക്ക് അടുത്തുള്ള വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറേക്കാലമായി ഭാര്യയിൽനിന്നും മക്കളിൽനിന്നും അകന്ന് ഒറ്റപ്പെട്ട നിലയിൽ കഴിയുകയായിരുന്നു. അമ്മ കാൻ്റീനിൽനിന്ന് ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാണ് അദ്ദേഹം ഏതാനും വർഷങ്ങളായി കഴിഞ്ഞുപോരുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയായിരുന്ന എം ത്യാഗരാജൻ പ്രഭു നായകനായ 'പൊന്നു പാർക്ക പാറേൻ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമാ മേഖലയിൽ പ്രവേശിക്കുന്നത്. പ്രഭുവിനെ നായകനാക്കി 'വെട്രിമേൽ വെട്രി' എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

എവിഎം സ്റ്റുഡിയോസിൻ്റെ 150-ാമത്തെ ചിത്രം സംവിധാനം ചെയ്തത് ത്യാഗരാജനാണ്. 1991-ൽ വിജയകാന്ത് നായകനായ 'മാനഗര കാവൽ' എന്ന ആ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

Related Posts