ഡ്രൈവിങ് ലൈസൻസിന്റെ തമിഴ് റീമേക്ക്; പൃഥ്വിക്ക് പകരം ചിമ്പു, സുരാജിന് പകരം എസ് ജെ സൂര്യ
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്ത് അഭിനയിച്ച മലയാള സിനിമ ഡ്രൈവിങ് ലൈസൻസിന്റെ തമിഴ് റീമേക്കിൽ ചിമ്പുവിനെയും എസ് ജെ സൂര്യയെയും പരിഗണിക്കുന്നതായി റിപ്പോർട്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർതാരമായി ചിമ്പുവും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടർ കഥാപാത്രമായി എസ് ജെ സൂര്യയും എത്തും. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
വെങ്കട് പ്രഭു ചിത്രമായ മാനാടിൽ ചിമ്പു – എസ് ജെ സംഘത്തിന്റെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ കൂട്ടുകെട്ടിനെ തന്നെ വീണ്ടും കൊണ്ടുവരാൻ പറ്റിയ തിരക്കഥയാണ് ഡ്രൈവിങ് ലൈൻസിന്റെതെന്ന് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയ നിർമാതാവ് അഭിപ്രായപ്പെട്ടത്.
ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ബോളിവുഡിൽ റിലീസിനൊരുങ്ങുകയാണ്. ‘സെൽഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് പ്രധാനകഥാപാത്രങ്ങൾ.