തമിഴ്‌നാട്ടിൽ രാജ്യത്തെ ആദ്യത്തെ കുട്ടിത്തേവാങ്ക് സങ്കേതം
ചെന്നൈ: കരൂർ,ഡിണ്ടിഗൽ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കടുവൂർ വനമേഖലയെ കുട്ടിത്തേവാങ്ക് സങ്കേതമായി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് വന്യജീവി സങ്കേതമാണിതെന്ന് സർക്കാർ അവകാശപ്പെട്ടു. കരൂർ, ഡിണ്ടിഗൽ ജില്ലകളിലായി 11,806 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് സങ്കേതമായി പ്രഖ്യാപിച്ചിത്. കുട്ടിത്തേവാങ്കുകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും അവ നേരിടുന്ന ഭീഷണികളെ ലഘൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഒരു പ്രത്യേക സങ്കേതം വരുന്നതോടെ കുട്ടിത്തേവാങ്കുകളുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്.