പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. കൊച്ചിയില്‍ നിന്നും പെട്രോളുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
പ്രദേശത്ത് മുന്‍കരുതലിന്‍റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.