'ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം' കൈകോർത്ത് താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡും മേജർ രവീസ് ട്രെയിനിംഗ് അക്കാദമിയും

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡും - മേജർ രവീസ് ട്രെയിനിംഗ് അക്കാദമി പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റർ കഴിമ്പ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി സേനകളിലും, അർദ്ധസൈനിക വിഭാഗങ്ങളിലും പുതുതലമുറക്ക് ജോലി നേടുന്നതിനായി അവസരമൊരുക്കുന്നതിന്റെ ഭാഗമായി സൗജന്യ സെമിനാറും, ഫിസിക്കൽ ടെസ്റ്റും, സെലക്ഷൻ ക്യാമ്പും പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടത്തി. അഡ്വ ഏ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.ആർ .അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ആർ .മോഹൻദാസ്, എസ് എൻ കോളേജ് നാട്ടിക പ്രിൻസിപ്പൽ സി.എസ് .ജയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീന അനിൽകുമാർ, ഗവ.ഹയർ സെക്കന്ററി പെരിങ്ങോട്ടുകര പ്രിൻസിപ്പൽ സാജൻ കെ.എച്ച്, എം ആർ അക്കാദമി ഹെഡ് സേവ്യാഭിരാമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനായി നടത്തിയ സെമിനാറിൽ മേജർ രവി, രാജേഷ് വാരിയർ, ക്യാപ്റ്റൻ അനിൽകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അർച്ചന കെ.ബി, വിജയപ്രകാശൻ, ഗീതു, ഉഷ എൻ.എസ്, സതി, ഗിരിജ കൊടപ്പുള്ളി, റിജു കണക്കന്തറ, പ്രവീൺ കാട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി. അഡ്വ രഘുരാമൻ പണിക്കർക്ക് ഷഷ്ഠി പൂർത്തി ആശംസകൾ നേർന്ന് അഞ്ചാം വാർഡിന്റെ ഉപഹാരം മേജർ രവി സമ്മാനിച്ചു.

Related Posts