സുധീരൻ്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് താരിഖ് അൻവർ

രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജിവെയ്ക്കേണ്ട സമയം ഇതല്ലെന്ന് സുധീരനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിഷയങ്ങൾ മൂലമാകാം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത്. മുതിർന്ന നേതാക്കൾക്കിടയിൽ ആശയ വിനിമയത്തിൻ്റെ പ്രശ്നങ്ങളുണ്ട്. എന്നാൽ എ ഐ സി സി യിൽ നിന്നുള്ള രാജി കേന്ദ്ര നേതൃത്വവുമായി പ്രശ്നങ്ങൾ ഉണ്ടെന്ന ധാരണയാണ് ഉണ്ടാക്കുക. സുധീരനെ തിരുത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സുധീരൻ കോൺഗ്രസുകാരനായി തുടരുമെന്നും താരിഖ് അൻവർ പറഞ്ഞു.

Related Posts