ഇന്ത്യയിലെ ഐഫോൺ നിർമ്മാണം ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
ന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ നിർമ്മാണം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷനുമായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഫോണുകളുടെ അസംബ്ലിങ് ആയിരിക്കും ടാറ്റ നിർവഹിക്കുക. നിലവിൽ ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന വിസ്ട്രോൺ കോർപ്പറേഷനുമായി ടാറ്റ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് നിലവിൽ ഉപ്പ് മുതൽ സോഫ്ട്‍വെയർ വരെ ഇന്ത്യയിൽ എല്ലാം നിർമ്മിക്കുന്നു. ചർച്ചകൾ ഫലപ്രദമായാൽ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും. ഫോക്സോൺ, വിസ്ട്രൺ തുടങ്ങിയ കമ്പനികളാണ് നിലവിൽ ഐഫോൺ നിർമ്മിക്കുന്നത്. ഇന്ത്യൻ കമ്പനി ഐഫോൺ നിർമ്മിക്കുകയാണെങ്കിൽ, അത് സാങ്കേതിക മേഖലയിൽ ചൈനയുമായുള്ള പോരാട്ടത്തിന് കൂടുതൽ ശക്തി പകരുമെന്ന് പ്രതീക്ഷിക്കുന്നു.