തവാങ് സൈനിക സംഘർഷം; ആദ്യ പ്രതികരണവുമായി ചൈന
ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു. തവാങ് സംഘർഷത്തിൽ ഇതാദ്യമായാണ് ചൈന പ്രതികരിക്കുന്നത്. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ചൈനയുടെ പ്രതികരണം അറിയിച്ചത്. ഡിസംബർ 9ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. സംഘർഷത്തെക്കുറിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞത്.