ഇന്ത്യ-ചൈന സംഘര്‍ഷമൊന്നും തവാങ്ങ് ടൂറിസത്തെ ബാധിച്ചില്ല; ഇപ്പോഴും സഞ്ചാരി പ്രവാഹം
അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിലെ അതിർത്തിയായ തവാങ്ങിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ആശങ്ക ഇനിയും മാറിയിട്ടില്ല. എന്നാൽ ഇതൊന്നും ഇവിടത്തെ ടൂറിസത്തെ ബാധിച്ചിട്ടില്ല. തവാങ്ങ് തേടി ധാരാളം വിനോദ സഞ്ചാരികൾ ഇപ്പോഴും എത്തുന്നു. നുറനാങ് വെള്ളച്ചാട്ടം, നംദഫ ദേശീയോദ്യാനം, സേല-ബുംല പാസ്സ്, തവാങ് ആശ്രമം എന്നിവയാണ് അരുണാചൽ പ്രദേശിലെ പ്രധാന ആകർഷണങ്ങൾ. മികച്ച താമസ സൗകര്യവും ഇവിടെ ലഭ്യമാണ്. ടൂറിസം വികസനത്തോടെ പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമായി തുടങ്ങി. എല്ലാവരും തവാങ് സന്ദർശിച്ച് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഇതിനെ മാറ്റണമെന്നും അങ്ങനെ ചൈനയ്ക്ക് തക്കതായ മറുപടി നൽകണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.