നികുതി വെട്ടിപ്പ്: ചൈനീസ് കമ്പനി വാവേയുടെ ഓഫീസുകൾ റെയ്ഡ് ചെയ്ത് ഇൻകം ടാക്സ്

നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് ടെലികോം കമ്പനിയായ വാവേയുടെ നിരവധി സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. കമ്പനിയുടെ ഡൽഹി, ഗുരുഗ്രാം, ബെംഗളൂരു ഓഫീസുകളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നതെന്ന് ഐ ടി വകുപ്പ് അധികൃതർ പറഞ്ഞു.

കമ്പനിക്കും അതിന്റെ ഇന്ത്യൻ, വിദേശ ഇടപാടുകൾക്കും എതിരായ നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്ത് 5 ജി സേവന പരീക്ഷണങ്ങൾക്ക് വാവേക്ക് അനുമതി നൽകിയിട്ടില്ല. അന്വേഷണത്തിൻ്റെ ഭാഗമായി അക്കൗണ്ട് ബുക്കുകളും കമ്പനി രേഖകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ മുഴുവൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ സമീപിക്കും. റെയ്ഡിനോട് പൂർണമായും സഹകരിക്കുന്നതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

Related Posts