യു പി യിൽ തോക്കുമായി സഞ്ചരിച്ച അധ്യാപിക അറസ്റ്റിൽ
ഉത്തർപ്രദേശിൽ തോക്കുമായി സഞ്ചരിച്ച അധ്യാപിക അറസ്റ്റിലായി. ഫിറോസാബാദിലെ സ്കൂൾ ടീച്ചറായ കരിഷ്മ സിങ്ങ് യാദവിനെയാണ് മെയ്ൻപുരി പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ്ൻ പുരിയിൽ ജോലി സംബന്ധമായ ആവശ്യത്തിനാണ് അധ്യാപിക എത്തിയത് എന്നറിയുന്നു. നഗരത്തിലെ കോട്വാലി മേഖലയിൽ ആയുധവുമായി ഒരു സ്ത്രീ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
വനിതാ കോൺസ്റ്റബിൾ അധ്യാപികയെ പരിശോധിക്കുന്നതും അവർ ധരിച്ചിരുന്ന നീല നിറമുള്ള ജീൻസിന്റെ പോക്കറ്റിൽ നിന്ന് 315 ബോർ നാടൻ പിസ്റ്റൾ പുറത്തെടുക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അധ്യാപികയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.