കുട്ടനെല്ലൂര്‍ അച്യുതമേനോന്‍ ഗവ.കോളേജില്‍ അധ്യാപക ഒഴിവ്
കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവ.കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 5ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ നേരിട്ട് ഹാജരാകണം. അഭിമുഖത്തിന് എത്തുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ച്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അംബിക പി വി അറിയിച്ചു.