പാവനാടകത്തിലൂടെ പഠനസന്ദേശവുമായി വലപ്പാട് ധർമവിലാസം സ്കൂളിലെ അധ്യാപകർ

വലപ്പാട്: കുട്ടികളിലെ പഠനവിടവ് നികത്തുന്നതിനും പഠനം ഉല്ലാസകരമാക്കി മാറ്റുന്നതിനും വേറിട്ട മാർഗം സ്വീകരിച്ചുകൊണ്ട് വലപ്പാട് ധർമവിലാസം സ്കൂളിലെ അധ്യാപകർ മാതൃകയായി. കുട്ടികൾക്ക് വിജ്ഞാനാവും കൗതുകവും നൽകുന്ന അനുഭവങ്ങളുടെ വിസ്മയക്കാഴ്ച്ച ഒരുക്കിയ പാവനാടകം പ്രധാനഅധ്യാപിക പി റാണി ടീച്ചർ ഉദ്ഘടാനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന പരുപാടി സ്കൂൾ പി ടി എ പ്രസിഡണ്ട് ഷിന്ന സിബിൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സോവറിൻ രാജ, അമിത. കെ ആർ, ദേവിക കെ ആർ, ഷെമീറ ഇ എച്ച് എന്നിവർ പാവ നാടകത്തിന് നേതൃത്വം നൽകി.

Related Posts