കുവൈറ്റ് ചാമ്പ്യൻസ് ലീഗ് സീസൺ 4 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ടീം ആർ സി സി റിഗ്ഗയ് ജേതാക്കളായി

ഹല സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെന്ററും ഷിഫ നട്സും മുഖ്യ പ്രായോജകരായ കുവൈറ്റ് ചാമ്പ്യൻസ് ലീഗ് സീസൺ 4 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ടീം ആർ സി സി റിഗ്ഗയ് ജേതാക്കളായി. റിഗ്ഗയ് ആർ സി സി ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം മെൻ ഇൻ ബ്ലൂ വിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർ സി സി ജേതാക്കളായത്. ഫൈനൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം ആർ സി സി യുടെ ഉബൈസ് ഏറ്റുവാങ്ങി, സാജിദ് കലാം ഫ്രൈഡേ കോർട്ട് മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി സാജിദ് കലാം, മികച്ച ബൗളറായി കൃഷ്ണ ബിൽഫിംഗർ. മികച്ച വിക്കെറ്റ് കീപ്പർ ആർ സി സിയുടെ നവീജ് പുത്തൻപുരയിൽ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഹലാ മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ പ്രവീൺ, ഷിഫ നട്സ് മാനേജിങ് ഡയറക്ടർ ശിഹാബ് എന്നിവർ വിതരണം ചെയ്തു. ഫൈനൽ മത്സരം അമ്പയർമാരായ സൈഫുള്ള, ഗോഗുൽ എന്നിവർ നിയന്ത്രിച്ചു. സെമിഹുള്ള സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു. കൂടാതെ കെ എം സി സി ഖൈത്താൻ മുൻ പ്രസിഡണ്ട് സലീം കൊടുവള്ളി, കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് കണ്ണൂർ, കെ സി എൽ മാനേജർ മുസ്തഫ ,സെക്രട്ടറി ഷംനാസ് മഠത്തിൽ എന്നിവരും പങ്കെടുത്തു . സീസൺ 5 സമീപഭാവിയിൽ തന്നെ ഉണ്ടാകുമെന്ന് സംഘടക സമിതി അറിയിച്ചു.

Related Posts