ഇന്ന് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ജന്മ ദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്. മികച്ച അധ്യാപകനും തത്വചിന്തകനുമായിരുന്ന അദ്ദേഹം വിജ്ഞാന മേഖലയിൽ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് അദ്ദേഹത്തിൻ്റെ സ്മരണകയായി സെപ്റ്റംബർ 5 അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. അക്ഷരങ്ങളുടെയും അറിവിൻ്റെയും വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും അവരുടെ സേവനങ്ങൾക്ക് നന്ദി പറയാനും ആണ് ഈ ദിനം ആചരിക്കുന്നത്. ഓരോ വ്യക്തിയുടെയും വിജയത്തിന് പിന്നിൽ ഒരു മികച്ച അധ്യാപകൻ്റെ പിന്തുണയും മാർഗനിർദ്ദേശവുമുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോഹത്സാഹിപ്പിച്ച് കൊണ്ട്, തെറ്റുകളെ തിരുത്തി കൊണ്ട് ലക്ഷ്യബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഏറ്റവും പ്രധാനമായ ഒരു കർത്തവ്യം നിർവഹിക്കുന്നവരാണ് അധ്യാപകർ. എല്ലാ അധ്യാപകർക്കും തൃശ്ശൂർടൈംസിൻ്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.

Related Posts