ടെക്നോളജി മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രോഗ്രാം

തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇരുപതുദിവസം നീണ്ടുനിൽക്കുന്ന ടെക്നോളജി മാനേജ്മെന്റ് ഡവലപ്പ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം, മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി (വികെഐഡിഎഫ്ടി ) എന്നിവിടങ്ങളിലായി നടത്തുന്ന പരിശീലന പരിപാടിയിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ എട്ടുദിവസത്തെ മാനേജ്മെന്റ് പരിശീലനവും കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ പന്ത്രണ്ട് ദിവസത്തെ പാലുല്പന്ന നിർമാണത്തിൽ പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

താല്പര്യമുള്ളവർ നവംബർ 23ന് വൈകിട്ട് നാല് മണിക്ക് മുൻപായി തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 25 പേർക്കാണ് പ്രവേശനം. അപേക്ഷകർ എസ്എസ്എൽസി പാസ്സായവരും 18-45 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പാലുല്പന്ന നിർമാണത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിയൽ കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് കൂടി സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487-2361945, 0487-2360847

Related Posts