തേജസ് സോളാർ ടെക്സ് കൊടുങ്ങല്ലൂരിൽ പ്രവർത്തനമാരംഭിച്ചു; ഷോറൂം ഉദ്ഘാടനം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു
കൊടുങ്ങല്ലൂർ: സോളാർ ഇൻസ്റ്റാളേഷൻ ആൻഡ് സർവീസ് മേഖലയിൽ പത്തുവർഷത്തെ പ്രവർത്തന പരിചയമുള്ള തേജസ് സോളാർ ടെക്സിന്റെ വിപുലീകരിച്ച രണ്ടാമത്തെ ഷോറൂം കൊടുങ്ങല്ലൂർ തെക്കേനടയിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. തേജസ് മാനേജിങ് പാർട്ണേഴ്സ് ശരത് എം എസ്, റിനി ശരത്ത്, തേജസ് ഓപ്പറേഷൻ മാനേജർ പ്രസാദ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് രേഖ മേനോൻ എന്നിവർ സംസാരിച്ചു. മണക്കാട്ട്പടി ശശീന്ദ്രൻ, വിജയലക്ഷ്മി സതേജസ്, മുഖ്യാതിഥികളായ ജൈത്രൻ മാഷ്, സജീവൻ തയ്യിൽ, രേഖ സെൽവരാജ്, ജയ്ജു ജയപ്രകാശ്, സന്ദീപ്, സഫി കൊല്ലം, നാസർ, തേജസ് മാനേജ്മെൻറ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
അനര്‍ട്ടിന്റെയും കെ എസ് ഇ ബി യുടെയും 40% സബ്സിഡിയിൽ സോളാർ സ്ഥാപിക്കുവാൻ തേജസ് സോളാർ ടെക്സിലൂടെ സാധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.