സംസ്ഥാനത്ത് താപനില ഇനിയും ഉയരും; എട്ട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില കൂടാൻ സാധ്യത. എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരാം. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ താപനില 35 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങൾ ഒഴികെയുളള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്ര മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരുന്നത്. അതേസമയം മെയ് 16 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts