ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ഒഴിവ്
തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021 - 22 അധ്യയന വർഷത്തേയ്ക്ക് ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആന്റ് ബിവറെജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ എന്നീ വിഭാഗങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ജീവനക്കാരുടെ ഒഴിവുകളുണ്ട്. എൻസിഎച്ച്എംസിടി ന്യൂഡൽഹി, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ലഭിച്ച 50% മാർക്കോടെയുള്ള മൂന്ന് വർഷ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എഐസിടിഇ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച 60% മാർക്കോടെയുള്ള ഹോട്ടൽ മാനേജ്മെന്റ് ബിരുദമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവർ ഓഗസ്റ്റ് 13നകം fcithrissur1@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2384 253