ലോകകപ്പിനിടെ സന്ദർശക വിസയിലൂടെ ഖത്തറിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക വിലക്ക്
ദോഹ: ലോകകപ്പിനിടെ സന്ദർശക വിസയിലൂടെ ഖത്തറിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. നവംബർ 1 മുതൽ ഡിസംബർ 23 വരെ ലോകകപ്പിനായി എത്തുന്ന കാണികൾക്ക് ഹയാ കാർഡ് വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമ്പോൾ, തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ആണ് എല്ലാത്തരം സന്ദർശക വിസകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ നിലയിലാകുമെന്ന് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.