താത്ക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ച് വിടും മുൻപ് നോട്ടീസ് നൽകണം: ഹൈക്കോടതി
കൊച്ചി: താത്ക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നതിന് മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയ ശേഷം മാത്രമേ ജീവനക്കാരെ പിരിച്ച് വിടാൻ കഴിയൂവെന്നും ഉത്തരവിൽ പറയുന്നു. മാനന്തവാടി നഗരസഭയിലെ ആയുഷ് ഹോമിയോപ്പതിയിലെ താത്ക്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ച് വിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്.